കൊച്ചിയില്‍ ചിത്രീകരിച്ച സെയ്ഫ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങി; നായികയായി മലയാളികളുടെ പ്രിയ താരം

കൊച്ചിയില്‍ ചിത്രീകരിച്ച സെയ്ഫ് അലിഖാന്‍ ബോളിവുഡ് ചിത്രം ഷെഫിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സെയ്ഫിന്റെ നായികയായി എത്തുന്നത് മലയാളികളുടെ സ്വന്തം നായിക പത്മപ്രിയ. ചിത്രത്തില്‍ സെയ്ഫിന്റെ പ്രണയിനിയായാണ് പത്മപ്രിയ എത്തുന്നത്.

എയര്‍ലിഫ്റ്റ് എന്ന സിനിമയുടെ സംവിധായകനും മലയാളിയുമായ രാജ കൃഷ്ണ മേനോന്‍ ആണ് ചിത്രത്തിന്റെയും സംവിധായകന്‍. മലയാളത്തില്‍ നിന്ന് ധാരാളം അഭിനേതാക്കളും ചിത്രത്തിലുണ്ടാവും.

ഫോര്‍ട്ടുകൊച്ചി, ആലപ്പുഴ, ചേര്‍ത്തല, എരമല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. 2014ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയുടെ റിമേക്ക് ആണ്, ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News