ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗൗരവ് ബുഹാരിയ്ക്ക് വെങ്കലം

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗൗരവ് ബുഹാരിയ്ക്ക് വെങ്കലം. സെമിയില്‍ അമേരിക്കയുടെ ഡൂക്ക് രാഗനോടാണ് ഗൗരവ് തോറ്റത്.

ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന നാലാമത്തെ താരമായി ഗൗരവ് മാറി. ഇതിന് മുമ്പ് 2009ല്‍ വിജേന്ദ്രര്‍ സിങ്ങും, 2011ല്‍ വികാസ് കൃഷ്ണയും, 2015ല്‍ ശിവാ ധാപയുമാണ് മെഡല്‍ നേടിയിട്ടുള്ളത്.

ഗൗരവിനെ തോല്‍പ്പിച്ച രാഗന്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിന്റെ പീറ്റര്‍ മക്‌ഗ്രെയിലിനെ നേരിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News