‘പപ്പാസ് ഏഞ്ചലും’ അകത്താകുമോ? ഗുര്‍മീത് സിംഗിന്റെ വളര്‍ത്തുമകള്‍ ഹണീപ്രീതിന് ലുക്ക്ഔട്ട് നോട്ടീസ്

ദില്ലി: പീഡനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണീപ്രീത് ഇന്‍സാനെതിരെ ഹരിയാന പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഗുര്‍മീതിനെ കോടതിയിലേക്ക് കൊണ്ട് പോകും വഴി രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക്ഔട്ട് നോട്ടീസ്. ഹണിക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തിയിട്ടുണ്ട്.

പീഡനക്കേസിലെ വിധിക്കുശേഷം കോടതിക്ക് പുറത്തിറങ്ങിയ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഹണീപ്രീതിന്റെ നേതൃത്വത്തില്‍ വന്‍ ഗൂഢാലോചനയാണ് ഇതിനായി നടന്നതെന്നും പൊലീസ് പറഞ്ഞു.

ഗുര്‍മീതിന് പ്രതികൂലമായാണ് ശിക്ഷയെങ്കില്‍ ബാബ തന്റെ ഒരു ചുവന്ന ബാഗ് ആവശ്യപ്പെടുമെന്നും, ഇത് അനുയായികള്‍ക്കുള്ള സൂചനയാണെന്നും, തുടര്‍ന്ന് നടക്കുന്ന ലഹളയ്ക്കിടെ ഗുര്‍മീതിനെ രക്ഷപ്പെടുത്താനായിരുന്നു ഹണീപ്രീതിന്റെ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here