വീണ്ടും ദുരന്തമായി ഉള്ളി സുര; ‘കള്ളപ്പണമെവിടെ സുരേന്ദ്രാ, കിട്ടിയാല്‍ അറിയിക്കണേ…’

സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ കൂടി ദുരന്തമാവുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കള്ളപ്പണമെവിടെ സുരേന്ദ്രാ കിട്ടിയാല്‍ അറിയിക്കണേ എന്നാണ് സോഷ്യല്‍ മീഡിയ സുരേന്ദ്രനെ കളിയാക്കുന്നത്. പതിവ് തള്ളുകള്‍ വഴി സോഷ്യല്‍ മീഡിയിയല്‍ സ്ഥിരം ദുരന്തമാകാറുള്ള സുരേന്ദ്രനെ ഇത്തവണ കുടുക്കിയത് നരേന്ദ്രമോദിയുടെ നോട്ട് നിരോധനമാണ്.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ സുരേന്ദ്രന്‍ ടെലിവിഷന്‍ ചാനലുകളിലൂടെ നടത്തിയ തള്ളലാണ് ഇപ്പോല്‍ തിരിച്ചടിയായത്. മൂന്ന് ലക്ഷം കോടിയുടെ കള്ളപ്പണമെങ്കിലും പരിടികൂടുമെന്നായിരുന്നു ചാനല്‍ ചര്‍ച്ചകള്‍ക്കിടെ കെ സുരേന്ദ്രന്‍ തള്ളി വിട്ടത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് സുരേന്ദ്രന്‍ ശരിക്കും ദുരന്തമായത്. നിരോധിച്ച സമയത്തുണ്ടായിരുന്ന 99ശതമാനം തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.

സുരേന്ദ്രന്‍ പറഞ്ഞ മൂന്ന് ലക്ഷം കോടിയുടെ കള്ളപ്പണം എവിടെപ്പോയെന്ന് മോദിക്ക് പോലും ഇപ്പോള്‍ പിടുത്തം കിട്ടുന്നില്ല. അരുണ്‍ ജെയ്റ്റ്‌ലിയാണെങ്കില്‍ തലതിരിഞ്ഞ പ്രഖ്യാപനത്തെ എങ്ങനെ ന്യായീകരിക്കുമെന്ന് ചിന്തിച്ച് തലപുകയ്ക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ധനകാര്യ വിദഗ്ധരൊക്കെ പങ്കെടുത്ത ചര്‍ച്ചകളിലാണ് സുരേന്ദ്രന്‍ മൂന്ന് ലക്ഷം കോടിയുടെ കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ് കത്തിക്കയറിയത്. എന്തായാലും ഇപ്പോള്‍ കിലുക്കത്തില്‍ രേവതി പറഞ്ഞതുപോലെ ജ്യോതിയും വന്നില്ല, തീയുമില്ല.

കള്ളപ്പണവും കണ്ടില്ല, കള്ളനോട്ടും വന്നില്ല. പക്ഷെ സുരേന്ദ്രന് ഇതൊക്ക ഒരു വിഷയമേയല്ല. സോഷ്യല്‍ മീഡിയയില്‍ പൊങ്കാല കിട്ടുന്നത് അദേഹത്തിന് ഇപ്പോഴൊരു ബഹുമതി പോലെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here