മദ്യനയത്തിന്റെ ഭാഗമായാണ് ബാറുകളുടെ ദൂരപരിധി പുനഃസ്ഥാപിച്ചതെന്ന് മന്ത്രി രാമകൃഷ്ണന്‍

കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് ബാറുകളുടെ ദൂര പരിധി പുനഃസ്ഥാപിച്ചതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ടൂറിസം മേഖലയ്ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്ന എക്‌സൈസ് കമീഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതായും അതിന്റെ കൂടി അടിസ്ഥാനത്തിലാണ് 2011ലെ ഉത്തരവ് പുനഃസ്ഥാപിച്ചതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് ബാറുകള്‍ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി 50 മീറ്ററായാണ് സര്‍ക്കാര്‍ കുറച്ചത്. ഫോര്‍, ഫൈവ് സ്റ്റാര്‍, ഡീലക്‌സ്, ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ഇത് ബാധകമാണ്. അതേസമയം, ത്രീ സ്റ്റാര്‍ ബാറുകളുടെ ദൂരപരിധി 200 മീറ്ററായി തന്നെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel