കേരളത്തിലേക്കുള്ള ഓരോ യാത്രയും പഠനയാത്രകളെന്ന് കമല്‍ഹാസന്‍ #ExclusiveVisuals

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉലകനായകന്‍ കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

കേരളത്തിലേക്കുള്ള ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്ന് കമല്‍ഹാസന്‍ കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലിഫ് ഹൗസില്‍ കമല്‍ഹാസന് ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചവിഷയമായി. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമല്‍ഹാസനെന്ന് കുറച്ചുനാളുകളായി റിപ്പോര്‍ട്ടുകളുണ്ട്. തന്റെ ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമല്‍ ഇതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. എഐഎഡിഎംകെ സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ശൈലിയാണ് കമലഹാസന്‍ സ്വീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News