തിയറ്റര്‍ കീഴടക്കാന്‍ പത്മാവതി എത്തുന്നു

നവംബര്‍ 17ന് തിയേറ്ററുകളില്‍ എത്തുകയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ പത്മാവതി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും. 2018 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നായിരുന്നു സംവിധായകന്‍ അറിയിച്ചിരുന്നത്.

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും പ്രണയ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഖില്‍ജിയായി രണ്‍വീര്‍ സിംഗും ഷാഹിദ് കപൂര്‍ ദീപികയുടെ കഥാപാത്രമായ പത്മാവതിയുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു. സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News