യോഗിയുടെ യുപിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 16 കുട്ടികള്‍

ദില്ലി: ഉത്തര്‍പ്രദേശ് ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും കൂട്ടശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ മരിച്ചതായി എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ബിആര്‍ഡി ആശുപത്രിയില്‍ ഈ മാസം ഇതുവരെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആയി ഉയര്‍ന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 20 വര്‍ഷം പ്രതിനിധാനം ചെയ്ത ലോക്‌സഭാ മണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കൂട്ടക്കുരുതിയെന്ന പോലെ കുഞ്ഞുങ്ങള്‍ മരിച്ചുവീണത്. പ്രാണവായു കിട്ടാതെ 70 ലധികം കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ മരിച്ച സംഭവം രാജ്യത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മരണങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News