ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിതയാണ് ആത്മഹത്യ ചെയ്തത്.

പ്ലസ്ടുവില്‍ 98ശതമാനം മാര്‍ക്കുണ്ടായിട്ടും പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിന് ആത്മഹത്യ ചെയ്തത്. 1200 ല്‍ 1176 മാര്‍ക്കാണ് അനിത നേടിയത്.

നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.