ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാമത് കിംഗ് ഖാന്‍

പ്രതിഫലം പറ്റുന്ന കാര്യത്തില്‍ ഹോളിവുഡ് താരങ്ങള്‍ക്കും മുകളില്‍ നമ്മുടെ സ്വന്തം ബോളിവുഡ് താരങ്ങള്‍ തന്നെ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം കിംഗ് ഖാനെന്നു കേട്ട് ഞെട്ടേണ്ട. ഫോബ്‌സ് മാസിക പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 380 കോടി രൂപയാണ് ഷാരൂഖ് ഖാന്റെ കഴിഞ്ഞ വര്‍ഷത്തെ മാത്രം വരുമാനം.

സ്വന്തം സിനിമാ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസില്‍ നിന്നുള്ള വരുമാനം വേറെയും. 300 കോടി രൂപയുമായി സല്‍മാന്‍ ഖാനാണ് തൊട്ടു പിറകില്‍. പരസ്യങ്ങളില്‍ അഭിനയിച്ചതിനുള്‍പ്പെടെ ലഭിച്ച വരുമാനമാണ് സല്‍മാന്‍ഖാനെ രണ്ടാം സ്ഥാനത്തെത്തിച്ചത്. കിട്ടുന്നതില്‍ കുറച്ച് തുക ചാരിറ്റി പ്രവര്‍്തനങ്ങള്‍ക്കും സല്‍മാന്‍ ഖാന്‍ വിനിയോഗിക്കുന്നുണ്ട്.

അക്ഷയ്കുമാറും ആമിര്‍ഖാനുമെല്ലാം പണം വാരിത്താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ദീപികാ പദുക്കോണുമാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാരെന്നും ഫോബ്‌സ് മാസികയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News