
ദില്ലി: മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ ഉപയോഗിച്ചതില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി സിപിഐഎം പോളിറ്റ്ബ്യൂറോ.
ഭീകരവാദ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ ഉദ്ദേശിച്ചുള്ളതാണ് യുഎപിഎ. ഭീകരമായ കുറ്റകൃത്യം ചെയ്യാന്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റം പി ജയരാജനെതിരായി ചുമത്താന്‍ സിബിഐ യുഎപിഎയിലെ വ്യവസ്ഥകള്‍ പ്രയോഗിച്ചിരിക്കുന്നു. യുഎപിഎ വ്യവസ്ഥകളുടെ നഗ്‌നമായ ദുരുപയോഗമാണിത്. ഒരു രാഷ്ട്രീയനേതാവിനെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ നീക്കമാണിതെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here