വാഹനങ്ങളുടെ മുകളിലേക്ക് മാലിന്യ മല ഇടിഞ്ഞു വീണു; രണ്ടു മരണം

ദില്ലി: ഉരുള്‍പൊട്ടി ആളുകള്‍ മരിക്കുന്നത് നാം കേട്ടിട്ടുണ്ട്. മാലിന്യത്തിന്റെ ഉരുള്‍പൊട്ടി മരിക്കുന്ന കാഴ്ചയില്‍ നടുങ്ങിയിരിക്കുകയാണ് ദില്ലിയിലെ ഗാസിപ്പൂര്‍ നിവാസികള്‍.

മാലിന്യകൂമ്പാരത്തിന് സമീപമുള്ള റോഡിലൂടെ കടന്നു പോയ വാഹനങ്ങളുടെ മുകളിലേക്ക് മാലിന്യ മല ഇടിഞ്ഞു വീണാണ് രണ്ട് പേര്‍ മരിച്ചത്. അഭിഷേക്, രാജകുമാരി എന്ന രണ്ട് പേരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ മാലിന്യങ്ങള്‍ ഇടിഞ്ഞിറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

മുപ്പത് വര്‍ഷത്തിലേറെയായി ദില്ലിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ വിക്ഷേപിക്കുന്നതിവിടെയാണ്. കൃത്യസമയത്ത് മാലിന്യങ്ങള്‍ നശിപ്പിക്കാത്തതാണ് ദുരന്തത്തിനിടയാക്കിയയെന്നാണ് കരുതപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News