തിരക്കഥാകൃത്ത് ടി എ റസാഖിന്റെ കുടുംബത്തിന് കൈത്താങ്ങായി കോഴിക്കോട്ടെ സുഹൃത്തുക്കള്‍; മോഹനം പരിപാടി വഴി സമാഹരിച്ച 17 ലക്ഷം രൂപ മന്ത്രി ടി പി രാമകൃഷ്ണന്‍ കൈമാറി

അകാലത്തില്‍ വിടപറഞ്ഞ തിരക്കഥാകൃത്ത് ടി എ റസാഖിന്റെ കുടുംബത്തിനുളള ധനസഹായമാണ് കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ കൈമാറിയത്. ടി എ റസാഖിന്റെ ഭാര്യ ഷാഹിദ, 17 ലക്ഷം രൂപയുടെ ചെക്ക് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

നടന്‍ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് കോഴിക്കോട്ട് നടന്ന മോഹനം പരിപാടി വഴി സമാഹരിച്ച 17 ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്. 10 ലക്ഷം രൂപ ടി എ റസാഖ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ നല്‍കിയിരുന്നു.

പരിപാടിയുടെ സംപ്രേഷണം ഏറ്റെടുത്ത സ്വകാര്യ ചാനിലില്‍ നിന്ന് തുക ലഭിക്കാന്‍ വൈകിയതാണ് സഹായം കൈമാറാന്‍ കാലതാമസമുണ്ടാക്കിയതെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു.

ചടങ്ങില്‍ ടി എ റസാഖിന്റെ മക്കളായ അനുഷ്, സുനിലാസ്, എം കെ രാഘവന്‍ എം പി, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി വി ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News