നദാലും ഫെഡററും ഇന്നിറങ്ങും

യു എസ് ഓപ്പണില്‍ നാലാം റൗണ്ട് ലക്ഷ്യമിട്ട് ഫെഡററും നദാലും ഇന്നിറങ്ങും. മൂന്നാം റൗണ്ടില്‍ അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തില്‍ റഷ്യയുടെ മിഖായേല്‍ യൂഷിനിയെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.

ജപ്പാന്റെ തരോ ഡാനിയേലിനെ റാഫേ നദാല്‍ മറികടന്നു. ആദ്യ റൗണ്ടില്‍ തോല്‍വി മുന്നില്‍ കണ്ടതിനുശേഷം തിരിച്ചെത്തിയ റോജര്‍ ഫെഡറര്‍ ഇന്നലെയും മികച്ച ഫോമിലായിരുന്നില്ല.

ഒരു മേജര്‍ ടൂര്‍ണമെന്റിലെ ആദ്യ രണ്ടു റൗണ്ട് മല്‍സരങ്ങളില്‍ ഫെഡറര്‍ അഞ്ചു സെറ്റ് മല്‍സരിക്കുന്നത് ഇതാദ്യമാണ്. യുഎസ് ഓപ്പണ്‍ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ രണ്ടാം റൗണ്ടിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News