പുതിയ മാറ്റങ്ങളുമായ് വിന്‍ഡോസ് 10

നിരവധി പുതിയ മാറ്റങ്ങളുമായാണ് വിന്‍ഡോസ് 10 ഒപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ അപ്‌ഡേറ്റ് ഒക്ടോബര്‍ 10 മുതല്‍ . മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പുതിയ പതിപ്പിന്റെ ക്രിയേറ്റര്‍ അപ്‌ഡേറ്റിന്റെ പരീക്ഷണം മൈക്രോസോഫ്റ്റ് ആരംഭിച്ചിരുന്നു.

വിന്‍ഡോസ് മിക്‌സഡ് റിയാലിറ്റി, പീപ്പിള്‍ ഇന്റഗ്രേഷന്‍ ഫീച്ചര്‍ ,വണ്‍ഡ്രൈവ്,ഓണ്‍ ഡിമാന്റ് എന്നിവയാകും പുതിയ പതിപ്പിന്റ പ്രധാനപ്രത്യേകത.ഡിസൈനിംഗിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.അടുത്ത വര്‍ഷം മറ്റൊരു അപ്‌ഡേഷന്‍ കൂടി വിന്‍ഡോസ് 10ന് ഉണ്ടാകും.

ടൈംലൈന്‍ ആന്‍ഡ്രോയിഡ് ഐഓഎസ് ഉപകരണങ്ങളിലേക്ക് സ്വിച്ച് ചെയ്യാനുള്ള സൗകര്യം, ഫോണുകളിലും പിസിയിലും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിവേ!ഴ്‌സല്‍ ക്ലിപ്പ് ബോര്‍ഡ്‌സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ വിന്‍ഡോസിന്റെ ഭാവി അപ്‌ഡേറ്റുകളില്‍ ഉണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News