സെല്‍ഫി ടീച്ചറോടൊപ്പം പ്രണബ് മുഖര്‍ജി; വൈറലായി പ്രണബിന്റെ സെല്‍ഫി

ദില്ലി:ഔദ്യോഗിക ജീവിതത്തേട് വിടപറഞ്ഞ് ജീവിതം കുറച്ച് കൂടി ആസ്വദിക്കാനുള്ള ഒരുക്കത്തിനിടയിലാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സെല്‍ഫി എടുക്കാന്‍ പഠിക്കാനിറങ്ങിയത്.

സെല്‍ഫി എടുക്കാന്‍ പഠിപ്പിച്ച സെല്‍ഫി ടീച്ചറോടൊപ്പമുള്ള അദ്ദേഹത്തിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.
ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ സെല്‍ഫി പങ്കുവെച്ചിരിക്കുന്നത്.

പ്രണബ് മുഖര്‍ജിയുടെയും ഹംസ സെയ്ഫി എന്ന കുട്ടിയുടെയും ചിത്രമാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്. ‘കുട്ടികളുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്.

കുട്ടി സന്ദര്‍ശകനെ പരിചയപ്പെടൂ’ എന്ന കുറിപ്പോടു കൂടിയാണ് പ്രണബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News