മലയാളികള്‍ക്ക് മനസ് നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനസ്സുകൊണ്ട് ഒരുമിക്കുന്ന ഓണക്കാലം നമ്മള്‍ വച്ചുപുലര്‍ത്തുന്ന മതനിരപേക്ഷതയുടെ തെളിവാണ്.
മനുഷ്യരെല്ലാം ഒന്നുപോലെ സമഭാവനയോടെ ആമോദത്തോടെ കഴിയണം എന്ന സങ്കല്‍പം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍. ആ ശ്രമങ്ങള്‍ക്ക് പ്രചോദനമാണ് ഓണമെന്ന സങ്കല്‍പം. സമത്വത്തിന്റെ സന്ദേശവുമായി എത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ച് വരവേല്‍ക്കാമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here