നോക്കൂ! അവന്‍ ഗന്നം സ്‌റ്റൈലിനെ പിന്നിലാക്കി

ഈ ഗാനം ലോകത്തെ കാല്‍ച്ചുവട്ടിലാക്കി എന്നു പറഞ്ഞാല്‍ വെറുതെ ആകില്ല. കാരണം ഈ പാട്ട് യൂ ട്യൂബില്‍ കണ്ടത് 300 കോടി ജനങ്ങളാണ്. ലോക ചലച്ചിത്ര വേദിയിലെ യുവത്വത്തിന്റെ പ്രതീകമായി ചെറിയ കാലം കൊണ്ട് വളരുകയും എല്ലാവരെയും ദുഃഖത്തിലാഴ്ത്തി കാല യവനികയില്‍ മറയുകയും ചെയ്ത ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എന്ന ഹോളിവുഡ് സിനിമ പരമ്പരയിലെ നായകന്‍മാരില്‍ ഒരാളായ പോള്‍ വാക്കറിനെ അനുസ്മരിച്ചു കൊണ്ടുള്ളതാണ് ഗാനം.

2013 നവംബര്‍ 30 ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാറപകടത്തിലാണ് പോള്‍ മരിച്ചത്.ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7ലെ ക്ലോസിങ് ക്രെഡിറ്റിലെ ഗാനം കൂടിയാണ് ഇപ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ യു ട്യൂബ് ഹിറ്റായി മാറിയത്.ദക്ഷിണ കൊറിയന്‍ ഗായകനായ സൈയുടെ ഗന്നം സ്‌റ്റൈല്‍ എന്ന ആല്‍ബത്തിന്റെ അഞ്ച് വര്‍ഷത്തെ റെക്കോഡാണ് തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News