കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് ജയിലില്‍ കഴിയുന്ന നടന് ദിലീപ്, തന്നെ അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി കോടതിയെ സമീപിച്ചു. ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും ജയിലില്‍ നിന്ന് പൊലീസ് കാവലില്‍ ബലിയിടാന്‍ പോയി വരാമെന്നും ദിലീപ് അപേക്ഷയില്‍ വ്യക്തമാക്കി. ഈ മാസം ആറിനാണ് ചടങ്ങ്.
അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here