കാവ്യയുടെ കുരുക്ക് മുറുകുന്നു; സുനി ലക്ഷ്യയില്‍ എത്തിയെന്ന് സ്ഥിരീകരണം; വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവന് മേലും കുരുക്ക് മുറകുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരന്‍ ഇതുസംബന്ധിച്ച മൊഴി നല്‍കിയെന്നാണ് വിവരങ്ങള്‍.

കീഴടങ്ങുന്നതിന്റെ തലേ ദിവസം ലക്ഷ്യയില്‍ എത്തിയിരുന്നെന്നും ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡ് സുനിയുടെ കൈവശമുണ്ടായിരുന്നെന്നും വിവരങ്ങളുണ്ട്. ലക്ഷ്യയില്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ നിന്നുള്ള സിസി ടിവിയില്‍ നിന്നാണ്് പൊലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്.

പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സുനിയെയും കാവ്യാ മാധവനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. ‘മാഡം’ കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.

എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News