അനിതയുടെ മരണത്തിന് കാരണം ബിജെപി; തമിഴ്‌നാട്ടില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നു; നീതി ആവശ്യപ്പെട്ട് രജനിയും കമല്‍ഹാസനും രംഗത്ത്; കേന്ദ്രമന്ത്രി ചെന്നൈ സന്ദര്‍ശനം റദ്ദാക്കി

ചെന്നൈ: മെഡിക്കല്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നു. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ ബിജെപിയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ ചെന്നൈ സന്ദര്‍ശനം റദ്ദാക്കി. ദേശീയ ഹരിത ട്രൈബ്യുണലിന്റെ പുതിയ കെട്ടിടം ഉദ്ഘാടനച്ചടങ്ങാണ് ഹര്‍ഷ വര്‍ധന്‍ രംഗത്തെത്തിയത്.

പ്ലസ്ടുവില്‍ 98ശതമാനം മാര്‍ക്കുണ്ടായിട്ടും പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന്, ഇന്നലെയാണ് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്തത്. 1200 ല്‍ 1176 മാര്‍ക്കാണ് അനിത നേടിയത്. നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

അതേസമയം, പ്രതിഷേധത്തില്‍ തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും പങ്കാളികളായി. അനിത അനുഭവിച്ച വേദനയും ഉത്ക്കണ്ഠയും ഇപ്പോള്‍ തന്നെയും വേട്ടയാടുന്നെന്ന് രജനി പറഞ്ഞു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് നടന്നതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News