ക്വാറിയിലെ മലിനജലം വീട്ടുമുറ്റത്തേക്ക് തുറന്നുവിട്ടു; ചോദ്യം ചെയ്ത വൃദ്ധയേയും പേരക്കുട്ടികളെയും ക്വാറി സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട്: കൊടിയത്തൂരില്‍ ക്വാറിയിലെ മലിന ജലം തുറന്ന് വിട്ടത് ചോദ്യം ചെയ്ത വൃദ്ധയേയും പേരക്കുട്ടികളെയും ക്വാറി സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി.പരിക്കേറ്റ 76 കാരി ഏലിക്കുട്ടിയും പേരക്കുട്ടികളും ചികിത്സയില്‍. സംഭവവുമായി ബന്ധപ്പെട്ട് ക്വറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ചേലൂപ്പാറ ക്രഷറില്‍ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ക്രഷറില്‍ നിന്ന് വീട്ടുമുറ്റത്തേക്ക് മലിനജലം ഒഴുക്കിവിട്ടത്, ചോദ്യം ചെയ്തതിന് വൃദ്ധയെയും പേരക്കുട്ടികളെയുമാണ് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. 76 കാരിയായ ഏലിക്കുട്ടി, പേരമക്കളായ അജല്ലോ,ജസ്റ്റിന്‍,ജസ്പിന്‍ എന്നിവര്‍ക്കാണ് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ 4 പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഏലിക്കുട്ടിയുടെ കുടുംബാംഗങ്ങള്‍ ക്രഷറിനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും പ്രതിഷേധത്തിത്തില്‍ പങ്ക് ചേരുന്നുണ്ട്. ക്രഷറുടമയ്‌ക്കെതിരെയും സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെയും നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ ക്വാറിയിലെ സെക്യൂരിറ്റ്ി ജീവനക്കാരനായ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News