
ആരാധകരെ ഞെട്ടിച്ച് അതിഗംഭീര മേയ്ക്ക് ഓവറുമായി മലയാളത്തിന്റെ പ്രിയതാരം മസില്‍മാന്‍ റിയാസ് ഖാന്‍. ‘വിളയാട് ആരംഭം’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് റിയാസിന്റെ ഈ മേയ്ക്ക് ഓവര്‍. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്.
ഇളം പച്ച നിറത്തിലുള്ള സാരി ഉടുത്ത് രുദ്രാക്ഷം അണിഞ്ഞാണ് റിയാസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അഭിനയജീവിതം ആരംഭിച്ച് 20 വര്‍ഷമായെങ്കിലും ആദ്യമായാണ് റിയാസ് ഖാന്‍ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ വില്ലനായാണ് റിയാസ് മലയാള സിനിമയിലേക്ക് പ്രവേശിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ റിയാസിന് സാധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here