‘സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ?’; പുരുഷസങ്കല്‍പ്പത്തെക്കുറിച്ച് അഹാന

സിനിമാ സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിന്റെ മകള്‍ അഹാനയും മലയാള വെള്ളിത്തിരയില്‍ മിന്നിതിളങ്ങിയിട്ടുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പ്‌സ് എന്ന ചിത്രത്തില്‍ നാടന്‍ പെണ്‍കൊടിയായി പ്രത്യക്ഷപ്പെട്ട് അഹാന കൈയ്യടി നേടിയിരുന്നു.

ഇപ്പോള്‍ നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രവും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

ഇപ്പോഴിതാ, തന്റെ പുരുഷസങ്കല്‍പ്പത്തെക്കുറിച്ച് അഹാന തുറന്നുപറയുന്നു.

‘ചെറിയ ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാലും ഇരുപത്തൊന്നു വയസേയുള്ളൂ എനിക്ക്. കരിയര്‍ മാത്രമേ ഇപ്പോള്‍ മനസിലുള്ളൂ. സിനിമയില്‍ എത്ര പ്രണയിക്കാം. എത്ര ബൈക്കില്‍ പോകാം. ലവ്, അറേഞ്ച്ഡ് എന്നതൊന്നും പ്രശ്‌നമല്ല. നല്ല സ്വഭാവമുള്ള പയ്യനാകണമെന്നേയുള്ളൂ. നല്ല പയ്യന്‍ എന്നാല്‍ വ്യക്തിത്വവും സത്യസന്ധതയുമുള്ളയാള്‍. സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ?- ഒരു അഭിമുഖത്തില്‍ അഹാന ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News