ദിലീപിനെ കാണാന്‍ കാവ്യാ മാധവനും മീനാക്ഷിയും ജയിലില്‍; മാഡം ആരാണെന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി. അച്ഛന്‍ മാധവനുമൊപ്പമാണ് കാവ്യ ജയിലിലെത്തിയത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. അറസ്റ്റിലായ ശേഷം ആദ്യമായാണ് കാവ്യ ദിലീപിനെ കാണുന്നത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കാവ്യ തയ്യാറായില്ല. മാഡം ആരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയാണ് മറുപടിയായി കാവ്യ നല്‍കിയത്.

ദിലീപിന്റെയും അടുത്തസുഹൃത്തും നടനുമായ നാദിര്‍ഷയും ആലുവ ജയിലിലെത്തി ദിലീപിനെ കണ്ടു. പത്തുമിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. സംസാരത്തിനൊടുവില്‍ നാദിര്‍ഷയും ദിലീപും പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാദിര്‍ഷയും കാവ്യയും മകളും ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്.

അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here