ബാങ്ക് അവധിയും ഓണവും: സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ല

തിരുവനന്തപുരം: തുടര്‍ച്ചയായ ബാങ്ക് അവധിയും ഓണവും ഒന്നിച്ച് വന്നതോടെ സംസ്ഥാനത്തെ എടിഎമ്മുകളുടെ പ്രവര്‍ത്തനവും താറുമാറായി. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലെയും ദേശസാല്‍കൃത ബാങ്കുകളുടെ എടിഎമ്മുകളിലാണ് പണം ഇല്ലാതത്. തുടര്‍ച്ചയായ അവധിയും ഓണതിരക്കുമാണ് പണം തീരാന്‍ കാരണമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രതിസന്ധി ഉണ്ടെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട ജില്ലയിലെ മിക്ക എടിഎമ്മുകളും കാലിയാണ്. തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. ഈ മാസത്തില്‍ മാത്രം 12 ബാങ്ക് അവധിയാണ് ഉളളത്. തുടര്‍ച്ചയായ ബാങ്ക് അവധി മുന്നില്‍ കണ്ട് പലസ്ഥലത്തും പണം നിറച്ചെങ്കിലും ഓണകാലമായതിനാല്‍ ആളുകള്‍ വലിയ ഇടപാടുകള്‍ നടത്തുന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ്.

വിഷയത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇടപ്പെട്ടു. ബാങ്ക് അധികാരികളുമായി ചര്‍ച്ച നടത്താന്‍ ധനകാര്യ സെക്രട്ടറിയെ ചുമതലപെടുത്തിയതായി മന്ത്രി തോമസ് ഐസക്ക് പീപ്പിളിനോട് പറഞ്ഞു. ഓണ കാലത്ത് എടിഎമ്മുകള്‍ കാലിയായത് ജനങ്ങളേയും കച്ചവടക്കാരെയും ഒരുപോലെ വലയ്ക്കുകയാണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News