നദി മലിനമാക്കുന്നവര്‍ക്കെതിരെ കടുത്തശിക്ഷ; മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട: നദി മലിനമാക്കുന്നവര്‍ക്കെതിരെ കഠിന ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നദി മലിനമാക്കല്‍ പൊതുജനആരോഗ്യത്തെ തകര്‍ക്കലാണെന്നും പിണറായി പറഞ്ഞു. ആദിപമ്പവരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ വിജയ പ്രഖ്യാപനവും സര്‍ക്കാര്‍തല പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലയുടെ അഭിമാനമായി മാറിയ ആദിപമ്പവരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ വിജയ പ്രഖ്യാപനവും സര്‍ക്കാര്‍തല പ്രവര്‍ത്തന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തിയാണ് നിര്‍വ്വഹിച്ചത്. വരട്ടാറിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം സര്‍ക്കാറിനെ തന്നെ അത്ഭുതപ്പെടുത്തിയെന്ന് പിണറായി പറഞ്ഞു. നവീകരിച്ച വരട്ടാറിനെ സംരക്ഷിക്കലാണ് ഇനി ചെയ്യേണ്ടതെന്നും നദി മലിനമാക്കുന്നവര്‍ക്കെതിരെ കഠിന ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നദി മലിനമാക്കല്‍ പൊതുജന ആരോഗ്യത്തെ തകര്‍ക്കലാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഹരിത കേരള മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ആയിരക്കണക്കിന് പുതിയ കുളങ്ങളും, നവീകരിച്ച തോടുകളും കിണറുകളുമെല്ലാം സംരക്ഷിക്കുന്നുണ്ടെന്നും ഭാവിയിലേക്ക് വരള്‍ച്ച മുന്നില്‍ കണ്ട് വെള്ളം സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവീകരിച്ച വരട്ടാറിലൂടെയുള്ള ജലഘോഷയാത്രയും മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്തു. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here