
മുംബൈ: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ മുഖ്യപരിശീലകന്‍ റയലന്റ് ഓള്‍ട്ട്മാനെ പുറത്താക്കി. വേള്‍ഡ് ലീഗ് സെമി ഫൈനലിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് നടപടി. മൂന്നു ദിവസത്തെ യോഗത്തിന് ശേഷമാണ് കോച്ചിനെ പുറത്താക്കാന്‍ തീരുമാനമായത്.
ഓള്‍ട്ട്മാന്‍ ശക്തമായ എതിരാളികള്‍ക്കായി ടീമിനെ തയ്യാറാക്കുന്നില്ലെന്ന് അവലോകന സമിതി അഭിപ്രായപ്പെട്ടു. ടീമിലെ തെരഞ്ഞെടുപ്പില്‍ ഓള്‍ട്ട്മാന്‍ പിന്തുടര്‍ന്ന രീതിയിലും നയത്തിലും സമിതി അതൃപ്തി രേഖപ്പെടുത്തി.
പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണ്‍ താത്കാലിക കോച്ചായി ചുമതലയേല്‍ക്കും. നിലവില്‍ ഫിറ്റ്‌നസ് പരിശീലകനാണ് ഡേവിഡ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here