ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ ബി സന്ധ്യയുടെ ഗൂഢാലോചന: ആരോപണങ്ങളുമായി ഗംഗേശാനന്ദ

തിരുവനന്തപുരം: ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഗംഗേശാനന്ദ. തന്റെ ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ ബി സന്ധ്യയുടെ ഗൂഢാലോചനയാണെന്ന് ഗംഗേശാനന്ദയുടെ ആരോപിച്ചു. ചട്ടമ്പി സ്വാമിയുടെ ജന്‍മ ഗൃഹം സംരക്ഷിക്കാന്‍ താന്‍ നേതൃത്വം നല്‍കിയതാണ് തന്നോടുളള വിരോധത്തിന് കാരണമെന്നും സന്ധ്യക്ക് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും ഗഗോശാനന്ദ ആരോപിച്ചു.

തിരുവനന്തപുരം കണ്ണമൂല സ്വദേശിനിയായ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുന്നതിനിടെ ജനനേന്ദ്രിയം മുറിഞ്ഞ ഗംഗേശാനന്ദ ആണ് സന്ധ്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ സന്ധ്യയുടെ ഗൂഢാലോചനയുണ്ടെന്നും സന്ധ്യക്ക് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം ഉണ്ടെന്നും ഗഗോശാനന്ദ ആരോപിച്ചു

ചട്ടമ്പി സ്വാമിയുടെ ജന്‍മ ഗൃഹം സംരക്ഷിക്കാന്‍ താന്‍ നേതൃത്വം നല്‍കിയതാണ് തന്നോടുളള വിരോധത്തിന് കാരണമെന്നും ഗംഗേശാനന്ദ ആരോപിച്ചു. തന്റെ പഴയ ഡ്രൈവറായ അയ്യപ്പദാസ്, പന്‍മന ആശ്രമത്തിന് അടുത്ത് താമസിക്കുന്ന മനോജ് മുരളി, അജിത്ത് എന്നിവരോടൊപ്പം പേട്ട സ്റ്റേഷനിലെ മനോജ് മുരളിയുടെ ബന്ധുവായൊരു എസ്‌ഐ, ബി.സന്ധ്യ എന്നിവരാണ് തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍ എന്നും ഗംഗേശാനന്ദ കുറ്റപ്പെടുത്തി.

നിയമവിദ്യാര്‍ത്ഥിയെ പീഢിപ്പിക്കുന്നതിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് ഗംഗേശാനന്ദ. അതിനിടയിലാണ് പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയായ എഡിജിപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഗംഗേശാനന്ദ രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News