പൂക്കൃഷിയില്‍ വിജയം കൊയ്ത് സ്ത്രീ കൂട്ടായ്മ

പാലക്കാട്: പൂക്കൃഷിയില്‍ വിജയം കൊയ്ത് സ്ത്രീ കൂട്ടായ്മ. പാലക്കാട് മരുതറോഡ് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഓണപ്പൂക്കളമൊരുക്കാനുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ കൃഷി ചെയ്തത്.

ഓറഞ്ച് നിറത്തില്‍ വിടര്‍ന്ന് നില്‍ക്കുന്ന ചെണ്ടുമല്ലിപ്പൂക്കള്‍. ഓണപ്പൂക്കളത്തെ മനോഹരമാക്കാന്‍ കാത്തിരിക്കുകയാണ്. കാറ്റിനോടൊത്ത് താളം പിടിക്കുന്‌പോള്‍ സ്ത്രീ കൂട്ടായ്മയുടെ വിജയഗാഥ കൂടി വിളിച്ചോതുന്നുണ്ട് ഈ വര്‍ണ്ണപ്പൂക്കള്‍. പാലക്കാട് മരുതറോഡ് പഞ്ചായത്തില്‍ തെക്കേത്തറയിലെ നാല് കുടുംബശ്രീ പ്രവര്‍ത്തകരാണ് അരയേക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലിപൂ കൃഷി നടത്തിയത്. ക!ഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വിജയം കണ്ടതാണ് ഇത്തവണയും കൃഷിയിറക്കാന്‍ പ്രേരണയായത്.

ഇടനിലക്കാരില്ലാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ടാണ് വില്‍പന നടത്തുന്നത്. കിലോയ്ക്ക് 120 രൂപവരെ വില ലഭിക്കുന്നുണ്ട്. ജൂണില്‍ കൃഷി ആരംഭിച്ചാല്‍ ഓണത്തോടുപ്പിച്ച് പൂക്കള്‍ വിരിഞ്ഞ് തുടങ്ങും. കാലാവസ്ഥ അനുകൂലമായാല്‍ ചെറിയ ചെലവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നതാണ് കൃഷിയുടെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News