ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം; പിസി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശത്തില്‍ ഐപിസി 228 എ വകുപ്പ് പ്രകാരമാണ് കേസ്. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ വനിതാ കമീഷനും പിസി ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.

പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് ചോദിച്ചത്. കൂടാതെ നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel