ഓണംവാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം:ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.ഹരിത ചട്ടം പാലിച്ചാണ് ഇത്തവണ ഓണാഘോഷം ആസൂത്രണം ചെയതിരിക്കുന്നത്.നഗരത്തിനകത്തും പുറത്തുമായി മുപ്പത് വേദികളിലായിരിക്കും ഓണത്തോട് അനുബന്ധിച്ചുളള വിവിധ കാലപരിപാടികള്‍ നടക്കുക

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരഘോഷ ചടങ്ങിന് ഇന്ന് വൈകിട്ട് ആറ് മണിക്കാണ് തിരിതെളിയുക.മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും അടക്കമുളള ഭരണനേതൃത്വം ഒന്നടങ്കം ചടങ്ങില്‍ പങ്കെടുക്കും മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന ചടങ്ങിനൊടനുബന്ധിച്ച് പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍, ഗായകന്‍ വിജയ് യേശുദാസ് എന്നിവരുടെ നേതൃത്വത്തില്‍ നൃത്തസംഗീത വിരുന്ന് അരങ്ങേറും.

ഓണം വാരഘോഷത്തോട് അനുബന്ധിച്ചുളള വൈദ്യുത വിളക്കുകള്‍ നഗരത്തിന് പ്രഭയേകുകയാണ് .പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ഇത്തവണ ഓണാഘോഷം ആസൂത്രണം ചെയതിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികള്‍ ഈ വര്‍ഷം നഗരത്തിനകത്തും പുറത്തുമായി മുപ്പത് വേദികളിലായിരിക്കും അരങ്ങേറുക.

കഴക്കൂട്ടം, ആക്കുളം ടൂറിസ്റ്റ് വില്ലേജ് എന്നിവിടങ്ങള്‍ ഈ വര്‍ഷത്തെ പ്രധാനവേദികളാണ്. ശംഖുമുഖത്തെ വേദി സ്ത്രീകളുടെയും കുട്ടികളുടെയും പരിപാടികള്‍ക്കായാണ് മാറ്റി വച്ചിരിക്കുന്നത്. കനകക്കുന്നിലെ തിരുവരങ്ങ്, നാട്ടരങ്ങ്, സോപാനം വേദികള്‍ പരമ്പരാഗതകലകള്‍ക്കു മാത്രമായുള്ളവയായിരിക്കും.

വിവിധ വാര്‍ത്താമാധ്യമങ്ങള്‍ ഒരുക്കുന്ന മെഗാ ഷോയാണ് മറ്റൊരു ഹൈലൈറ്റ് . സെപ്റ്റംബര്‍ 9നു സംഘടിപ്പിക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ഓണാഘോഷപരിപാടികള്‍ക്ക് സമാപനമാകും. ചടങ്ങില്‍ മലയാളത്തിന്റെ മഹാനടന്‍ പദ്മശ്രീ മധുവിനെ ആദരിക്കും. സമാപന ചടങ്ങില്‍ ഗവര്‍ണര്‍ അടക്കമുളള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here