ലഹരി ഉപയോഗത്തിനെതിരെ ഒത്തുചേര്‍ന്ന് ഒളിമ്പ്യന്‍മാരും അന്തര്‍ദേശീയ കായിക താരങ്ങളും

ലഹരി ഉപയോഗത്തിനെതിരെ കോതമംഗലത്ത് നിന്നും ഭൂതത്താന്‍ കെട്ട് വരെ ഒളിമ്പ്യന്‍മാരും അന്തര്‍ദേശീയ കായിക താരങ്ങളും ഒരുമിച്ച അഖില കേരള മാരത്തണ്‍ ശ്രദ്ധേയമായി. കോതമംഗലം ചേലാട് ലയണ്‍സ് ക്ലബ്ബും അത് ലറ്റിക് മൂവ്‌മെന്റും ചേര്‍ന്നാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.

സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിന്‌പേര്‍ മാരത്തണില്‍ പങ്കെടുത്തു. കോതമംഗലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നിന്നും ഭൂതത്താന്‍കെട്ട് പെരിയാര്‍ റിസോര്‍ട്ട് വരെയുള്ള പത്ത് കിലോമീറ്ററോളം ദൂരമാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.

ലഹരി ഉപയോഗത്തിനെതിരെ നടന്ന മാരത്തണില്‍ ഒളിമ്പ്യന്‍മാരായ ഷൈനി വില്‍സണ്‍, വില്‍സണ്‍ ചെറിയാന്‍, ടി.സി.യോഹന്നാന്‍, ബോബി അലോഷ്യസ്, മേഴ്‌സിക്കുട്ടന്‍, കെ.എം.ബീനാമോള്‍, കെ.എം.ബിനു, രഞ്ജിത് മഹേശ്വരി, പി യു ചിത്ര എന്നിവര്‍ അണി ചേര്‍ന്നു. കോതമംഗലം ചേലാട് ലയണ്‍സ് ക്ലബ്ബും അത് ലറ്റിക് മൂവ്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച മാരത്തണില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറോളം പേര്‍ പങ്കെടുത്തു. റേഞ്ച് ഐ.ജി പി.വിജയന്‍ മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

പൊലീസ്, ഫയര്‍ഫോ!ഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ് തുടങ്ങീ വിവിധ വകുപ്പുകളും മാരത്തണില്‍ പങ്കുചേര്‍ന്നു. പുതിയ തലമുറയ്ക്ക് സേ നോ ഡ്രഗ്‌സ് എന്ന സന്ദേശവുമായെത്തിയ കായിക താരങ്ങള്‍ക്ക് സംഘാടകര്‍ നന്ദിയും അറിയിച്ചു.ഭൂതത്താന്‍ കെട്ടില്‍ നടന്ന സമാപന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു, റോയി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കായിക പ്രതിഭകളെ ആദരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News