അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു; വംശവെറി ആക്രമണത്തില്‍ ഞെട്ടി ഇന്ത്യന്‍ വംശജര്‍

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു; വംശവെറി ആക്രമണത്തില്‍ ഞെട്ടി ഇന്ത്യന്‍ വംശജര്‍ഗഗന്‍ ദീപ് സിംഗ് എന്ന ഇരുപത്തി രണ്ടുകാരനാണ് മരിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗഗന്‍ ഗോന്‍സാഗ സര്‍വ്വകലാശാലയില്‍ മൂന്നാം വര്‍ഷം പഠിക്കുകയായിരുന്നു.

ഒരു അമേരിക്കന്‍ യുവാവാണ് കൊലയാളി. പഠിക്കാന്‍ പണമുണ്ടാക്കാനായി ടാക്‌സി ഓടിക്കുന്നുമുണ്ടായിരുന്നു ഗഗന്‍. ടാക്‌സിസിയില്‍ കയറി ഇറങ്ങുമ്പോഴാണ് ജേക്കബ് കോള്‍മാന്‍ എന്ന അക്രമി ഗഗനെ കുത്തിയത്.

പിന്നീട് അക്രമി പൊലീസിനു മുമ്പാകെ കീഴടങ്ങ. സര്‍വ്വകലാശാലയില്‍ പ്രവേശനം കിട്ടാത്തതിലുള്ള പകയാണ് കൊലയ്ക്കു കാരണമെന്നാണ് ഇയാളുടെ മൊഴി.

ജലന്ധറിലെ കോണ്‍ഗ്രസ് നേതാവ് മന്‍ മോഹന്‍ സിംഗ് രാജുവിന്റെ അനന്തരവനാണ് ഗഗന്‍. ആക്രമണത്തിനു പിന്നില്‍ വംശവെറിയാണെന്ന് മന്‍ മോഹന്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു. സിഖ് വംശജര്‍ അമേരിക്കയില്‍ ആക്രമിക്കപ്പെടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ ജൂലൈയില്‍ നാലു സിഖുകാര്‍ ആക്രമിക്കപ്പെട്ടിരുന്നു. അവരില്‍ രണ്ടു പേര്‍ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here