തൊട്ടാല്‍ പൊള്ളും; ഓണക്കാലത്ത് പൂക്കള്‍ക്ക് എന്താ വില

ഓണകാലമായതോടെ പൂവിന് വില കൂടി. മുല്ലയും പിച്ചിയുമാണ് താരങ്ങള്‍. മുല്ലയ്ക് കിലോ 1200 രൂപയും പിച്ചിക്ക്1300 രൂപയുമാണ് വില. വിവാഹ മുഹൂര്‍ത്തങള്‍ നോക്കിയാണ് വില കൂട്ടുന്നത്. കണ്ടാല്‍ സുന്ദരി തൊട്ടാലൊ പൊള്ളും.

മുല്ലയും പിച്ചിയും വലിയ പുള്ളികളാ. ഓണം കഴിയുന്നതു വരെ സമ്പന്ന വര്‍ഗ്ഗതില്‍ പെടും. 200നും 300 നും ഇടയിലായിരുന്ന ഇവരുടേയും വില ഇപ്പോ 1200,1300. കഴിഞ്ഞ വര്‍ഷവും ഈ ദിവസം പൂവിന് വില കൂടിയിരുന്നു ജണ്ടുമല്ലി,ജമന്തി,വാടാമല്ലി,അരളി,തെറ്റി,റോസ് എന്നിവയ്ക്കും നേരിയ വില വര്‍ദ്ധനവ് ഉണ്ടായി തമിഴ്‌നാട്ടിലെ കാലാവസ്ഥ ചൂണ്ടികാട്ടിയാണ് പൂവിന് വില കൂട്ടുന്നത്.

തമിഴ്‌നാട്ടിലെ ശങ്കരന്‍കോവില്‍,തെങ്കാശി, പൂവിപണിയില്‍ നിന്നാണ് മുല്ലയും പിച്ചിയും എത്തുന്നത്,മറ്റുള്ള പൂവുകള്‍ ദിണ്ടുകല്‍,കോയമ്പത്തൂര്‍,ബംങ്ക്‌ളൂരു എന്നിവടങളില്‍ നിന്നാണ് എത്തുന്നത്.

ഓണം കഴിയുന്നതുവരെ വില കുറയാന്‍ സാദ്ധ്യതയില്ല.പച്ചകറിയില്‍ സ്വയം പര്യാപ്തതയില്‍ എത്താന്‍ ശ്രമിക്കുന്ന കൊച്ചു കേരളത്തിന് പൂ കൃഷിയിലും വലിയ സാധ്യതയാണ് ഉള്ളത്. സംഭരികാനുള്ള സംവിധാനം ഇല്ലാത്തതാണ് മുമ്പ് പലരും കേരളത്തില്‍ പൂകൃഷിയില്‍ നിന്ന് പുറകോട്ടു പോകാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News