ഉത്രാടപ്പൂനിലാവിന് 34ന്റെ നിറയൗവനം

ഉത്രാടപ്പൂനിലാവേ വാ. മലയാളികളുടെ ഉത്രാട മുറ്റത്തേക്ക് നിലാവൊളി വിതറിയ പാട്ടിന് 34 വയസ്സാകുന്നു .അതായത് ഗാന ഗന്ധര്‍വ്വന്റെ സ്വരമാധുരിയിലുള്ള ഈ ഓണപ്പാട്ട് കമ്പോസു ചെയ്തിട്ട് 34 വര്‍ഷമായി .ഓണനാളുകള്‍ക്ക് ഉല്‍സവഛായ പകരുന്ന ഈ പാട്ടിന് ഇത്രയും പ്രായമായെന്ന് ആരും വിശ്വസിക്കില്ല .ഇതിന് പകരം വയ്ക്കാന്‍ മറ്റൊരു പാട്ട് ഇനിയും ജനിച്ചിട്ടില്ല എന്നതാണ് സത്യം.

മലയാളത്തിന്റെ സ്വന്തം ശ്രീകുമാരന്‍ തമ്പിയും രവീന്ദ്രന്‍ മാഷുമാണ് ഉത്രാടപ്പൂനിലാവിന്റെ അണിയറശില്‍പികള്‍. ഇരുവരും ചേര്‍ന്നുള്ള ആദ്യ ഗാനമാണിത്
ഗായകനാകാന്‍ അവസരങ്ങള്‍ തേടി ചെന്നെയിലെത്തിയതായിരുന്നു കുളത്തൂപ്പ!ഴ രവീന്ദ്രന്‍.മലയാള സിനിമയില്‍ അന്ന് രണ്ടേ രണ്ട് ഗായകരെ ഉണ്ടായിരുന്നുളളൂ. യേശുദാസും ജയച്ചന്ദ്രനും പുതിയ ഒരാളെ പരീക്ഷിക്കാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത കാലം .ആ അവസരത്തിലാണ് പാട്ട് പാടാനുള്ള മോഹവുമായി കുളത്തൂപ്പു!ഴ രവീന്ദ്രന്‍ ചെന്നൈയ്ക്ക് വണ്ടി കയറിയത്.പാട്ടില്‍ അവസരം കിട്ടാതായപ്പോള്‍ ഡബ്ബിങ്ങിലേക്ക് തിരിഞ്ഞു. മലയാളം സംസാരിക്കാനറിയാത്ത നായകനടന്മാര്‍ക്ക് രവി തന്റെ മനോഹര ശബ്ദം നല്‍കി. അങ്ങനെയിരിക്കെ സംഗീതത്തില്‍ അവഗാഹമായ അറിവുണ്ടായിരുന്ന രവീന്ദ്രനോട് യേശുദാസ് പറയുന്നു ഡബ്ബിംഗ് മാറ്റിവച്ച് സംഗീത സംവിധാനത്തിലേക്ക് തിരിയാന്‍. അന്നത്തെ സൂപ്പര്‍ഹിററ് സംവിധായകനായ ശശികുമാറിനോട് യേശുദാസ് രവീന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചു . അങ്ങനെ ചൂള എന്ന ശശി കുമാര്‍ ചിത്രത്തില്‍ രവീന്ദ്രന്‍ തുടക്കം കുറിച്ചു.

രവീന്ദ്രന്‍ സംഗീതത്തിലും ശ്രീകുമാരന്‍തമ്പി സംവിധാനത്തിലും നിര്‍മ്മാണത്തിലും ഗാനരചനയിലും നിറഞ്ഞു നിന്ന കാലത്താണ് 1983 ല്‍ യേശുദാസ് തന്റെ സംഗീത കമ്പനിയായ തരംഗിണിയുടെ ഓണക്കാസറ്റിനു വേണ്ടി പാട്ടുകളെ!ഴുതാന്‍ ശ്രീകുമാരന്‍ തമ്പിയെ സമീപിക്കുന്നത്. തരംഗിണിയില്‍ നിന്നും ഏകദേശം 500 ലധികം കാസറ്റുകള്‍ ഇതിനോടകം ഇറങ്ങിയിരുന്നെങ്കിലും ഒരു ഗാനം പോലും എഴുതാനുള്ള അവസരം തനിക്ക് നല്‍കാത്തതിലുള്ള പരിഭവം ശ്രീകുമാരന്‍ തമ്പിക്ക് യേശുദാസിനോട് ഉണ്ടായിരുന്നു. എങ്കിലും സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു.ഗാന രചന നിര്‍വ്വഹിക്കണം എന്ന് പറയുന്നതിനൊപ്പം തന്നെ സംവിധായകനേയും യേശുദാസ് നിര്‍ദ്ദേശിച്ചു.എന്നാല്‍ ആ സംവിധായകനോപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് ശ്രീകുമാരന്‍ തമ്പി യേശുദാസിനെ അറിയിച്ചു.ഒടുവില്‍ ശ്രീകുമാരന്‍ തമ്പി രവീന്ദ്രന്റെ പേര് അവതരിപ്പിക്കുകയായിരുന്നു.

ഉല്‍സവഗാനങ്ങള്‍ വോള്യം 1 ‘എന്ന പേരില്‍ തരംഗിണി കാസറ്റ് പുറത്തിറക്കി. ആകെ പന്ത്രണ്ട് പാട്ടുകള്‍ .പാട്ടെ!ഴുതി സംഗീതം നല്‍കുന്ന രീതിയായിരുന്നു മലയാളത്തില്‍ അതുവരെ തുടര്‍ന്ന് വന്നിരുന്നത് .എന്നാല്‍ കെ ജെ ജോയ്, ശ്യം എന്നിവരുടെ വരവോടെ ഈണത്തിനനുസരിച്ച് വരികള്‍ തയ്യാറാക്കുന്ന രീതി തുടങ്ങി.ഭഉല്‍സവഗാനങ്ങളുടെ’ തുടക്കം കുറിച്ചപ്പോള്‍ തന്നെ രവീന്ദ്രന്‍ ശ്രീകുമാരന്‍ തമ്പിയോട് ചോദിച്ചിരുന്നു താന്‍ ഈണമിട്ടതിന് രചന നടത്താമോ എന്ന് .ഒടുവില്‍ ഇരുവരും തമ്മില്‍ ധാരണയിലെത്തി ആറു പാട്ടുകള്‍ ഈണത്തിനനുസരിച്ച് തയ്യാറാക്കാം അടുത്ത ആറ് പാട്ടുകള്‍ രചനയ്ക്ക് ഈണമിടാം .അന്ന് സ്പൂള്‍ ടൈപ്പിലുള്ള റെക്കോര്‍ഡര്‍ ആയിരുന്നു പിറ്റേന്ന് തന്നെ റെക്കോര്‍ഡറും കൊണ്ട് രവീന്ദ്രന്‍ തന്റെ വീട്ടിലെത്തി.ഭയഭക്തിബഹുമാനത്തോടെയാണ് രവീന്ദ്രന്‍ തന്റെ പാട്ടിന്റെ വരികളെ സമീപിച്ചതെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.തന്നോടുള്ള സ്‌നേഹവും ബഹുമാനവും ആ പാട്ടില്‍ നി!ഴലിക്കുന്നതായും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.എന്തായാലും 12 പാട്ടുകളും സൂപ്പര്‍ ഹിറ്റ് ആയി

എന്നും ചിരിക്കുന്ന സൂര്യന്റെ …

എന്‍ ഹൃദയപ്പൂത്താലം…

ഒരു നുള്ള് കാക്കപ്പൂ…

മലയാളിയുടെ ഗൃഹാതുരത്വത്തെ സമ്പന്നമാക്കുന്ന ഗാനങ്ങള്‍..

ശാസ്ത്രീയ സംഗീതം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങള്‍ മാത്രമേ കാലത്തെ അതിജീവിച്ച് നില്‍ക്കുകയുള്ളൂ.രവീന്ദ്രന്റെ പാട്ടുകളുടേയും അടിസ്ഥാനം ശാസ്ത്രീയ സംഗീതമായിരുന്നു.

ഹംസധ്വനി രാഗത്തിലാണ് ഉത്രാടപ്പൂനിലാവേ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പണ്ട് പാരമ്പര്യ രീതി അനുസരിച്ച് ഏത് കച്ചേരിയും ഹംസധ്വനി രാഗത്തിലാകും തുടങ്ങുക ..കച്ചേരി പൊലിപ്പിക്കാന്‍ ഹംസധ്വനി ഉപകരിക്കും എന്ന് വിശ്വസം .(വാതാപി ഗണപതീം …കമ്പോസ് ചെയ്തിരിക്കുന്നത് ഹംസധ്വനിയിലാണ്). തങ്ങള്‍ ഇരുവരും ചേര്‍ന്നുള്ള ആദ്യ ഗാനവും ഹംസധ്വനി രാഗത്തിലാകണമെന്നത് രവീന്ദ്രന്റെ നിര്‍ബന്ധമായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി.

ഭഉത്രാടപ്പൂനിലാവില്‍’ തന്റെ ഉള്ളിലെ കമ്യൂണിസ്‌ററിനെ കാണാന്‍ ക!ഴിയുമെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു. പരസ്യമായി പറയാതെ നിഗൂഢമായി പാവപ്പെട്ടന്റെ ഓണത്തെക്കുറിച്ച് താന്‍ എ!ഴുതിയ പാട്ട്.

ഭതിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ.. വാ.. വാ!..’

ഈ വരികള്‍ ആകാം ഈ പാട്ട് ഇപ്പോ!ഴും ഹിറ്റായി നില്‍ക്കാന്‍ കാരണം എന്നും അദ്ദേഹം പറയുന്നു

രവീന്ദ്രനും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്ന് 50പാട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട് .50 ഉം ഹിറ്റായിരുന്നു .പുതിയ തലമുറയും തന്റെ പാട്ട് നെഞ്ചിലേറ്റിയതില്‍ അതീവസന്തോഷമുണ്ടെന്നും മലയാളത്തിന്റെ പ്രിയ കലാകാരന്‍ …..

ഉത്രാടപ്പൂനിലാവേ വാ..
മുറ്റത്തെ പൂക്കളത്തില്‍ വാടിയ പൂവനിയില്‍
ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ.. വാ.. വാ…
(ഉത്രാടപ്പൂനിലാവേ..)
കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ.. വാ.. വാ!..
(ഉത്രാടപ്പൂനിലാവേ..)
തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ.. വാ.. വാ!..
(ഉത്രാടപ്പൂനിലാവേ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News