നാടന്‍പാട്ടിന്റെ ശീലും വെസ്റ്റേണ്‍ സംഗീതത്തിന്റെ ലയവും ഒത്തുചേര്‍ന്നൊരു അടിപൊളി ഓണപ്പാട്ട്; വീഡിയോ കാണാം

ഓണത്തിനോട് അനുബന്ധിച്ച് നിരവധി സംഗീത ആവിഷ്‌കാരങ്ങള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും നാടന്‍ അവതരണരീതി കൊണ്ട് അവക്കിടയില്‍ വ്യത്യസ്ഥമാകുകയാണ് വീണ്ടും ഓണതുമ്പി എന്ന സംഗീത ആല്‍ബം. കേട്ട് പരിചയിച്ച പരമ്പരാഗത ഉല്‍സവ ഗാനങ്ങള്‍ക്കിടില്‍ വേറിട്ടൊരു പരീക്ഷണമാണ് ആശ്രയ പ്രൊഡക്ഷന്‍സിന്റെ ഈ സംഗീതാവിഷ്‌കാരം

കേരളത്തിന്റെ തനത് സംഗീതത്തിന്റെ ലാവണ്യഭംഗിയും പശ്ചാത്യസംഗീതത്തിന്റെ ഈണവും ഇഴ ചേര്‍ന്നൊരു മിശ്രിതം. വീണ്ടും ഓണതുമ്പി എന്ന പേരിട്ട ഈ സംഗീത ആല്‍ബത്തെ മിനിമം വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം .കേട്ട് പരിചയിച്ച പരബരാഗത ഉല്‍സവ ഗാനങ്ങള്‍ക്കിടില്‍ വേറിട്ടൊരു പരീക്ഷണമാണ് ഈ സംഗീതാവിഷ്‌കാരം.

നാടന്‍ പാട്ടിന്റെ താളവും വെസ്റ്റേണ്‍ സംഗീതത്തിന്റെ ലയവും ഒത്തിണങ്ങിയപ്പോള്‍ കേള്‍വിക്കാര്‍ക്ക് അത് വേറിട്ടൊരനുഭവമകുന്നു. ഹിറ്റ് ആല്‍ബം നിര്‍മ്മാതാക്കളായ ആശ്രയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമ്പാടി നടരാജന്‍ എഴുതിയ വരികള്‍ അഭി എബ്രഹാംമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു നീണ്ട ഇടവേളക്ക് ശേഷം പിന്നണി ഗായിക ഡോ.രശ്മി മധു പാടി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ചെണ്ടയും നാദസ്വരവും ഒക്കെ ചേര്‍ന്നൊരു ഗൃഹാതുരമായ സംഗീതാനുഭവം പ്രദാനം ചെയ്യുന്ന ആല്‍ബം യുടൂബില്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News