നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നു; നോട്ട് നിരോധിച്ച ബോര്‍ഡിലും താനുണ്ടായിരുന്നില്ല; നിര്‍ണായക വെളിപ്പെടുത്തലുമായി രഘുരാംരാജന്‍

നോട്ട് നിരോധിച്ച ബോര്‍ഡില്‍ താന്‍ ഇല്ലായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാംരാജന്‍ വെളിപ്പെടുത്തി. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും തന്റെ ഏറ്റവും പുതിയ പുസ്തകമായ ഭഐ ഡു വാട് ഡു ഐ ഡു’ എന്ന പുസ്തകത്തിലാണ് രഘുരാം രാജന്‍ വ്യക്തമാക്കിയത്. ആര്‍ ബി ഐ ഗവര്‍ണറായിരുന്ന കാലഘട്ടത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെയും നോട്ട് അസാധുവാക്കല്‍ പരാമര്‍ശങ്ങളുടെയും സമാഹാരമാണ് പുസ്തകത്തിന്റെ പ്രമേയം.

സെപ്റ്റംബര്‍ 3ന് പദവിയില്‍നിന്ന് വിരമിച്ച ശേഷമാണ് നോട്ട് നിരോധന വിഷയത്തില്‍ ഇദ്ദേഹം മനസു തുറന്നത്. തനിക്ക് ശേഷം പദവിയില്‍ പ്രവേശിച്ചവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്ര നാള്‍ മൗനം പാലിച്ചതെന്ന് അദ്ദേഹം തുറന്നുപറയുന്നു. ഷിക്കാഗോ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം പ്രൊഫസറായ രഘുരാം രാജന്റെ അഭിപ്രായത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോട്ട് നിരോധനം പ്രയോജനപ്രദമാണെങ്കിലും പെട്ടെന്നുണ്ടായ സാമ്പത്തിക വീഴ്ച ഗുണത്തേക്കാള്‍ ദോഷം ചെയ്യും.

പുതിയ കണക്കുകള്‍ പ്രകാരം 1000,500 നോട്ടുകളുടെ നിരോധനം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് മനസിലാക്കേണ്ടത്.
കുറഞ്ഞ ജി ഡി പി കണക്ക്;
ഒക്ടോബര്‍-ഡിസംബര്‍ 7%
ഒക്ടോബര്‍-ഡിസംബര്‍ 6.1%
ജനുവരി-മാര്‍ച്ച് 5.7%
തനിക്ക് മനസില്ലായിരുന്നുവെങ്കിലും അത് കണക്കിലെടുക്കാതെ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയെന്നാണ് രഘുരാം രാജന്‍ പരാമര്‍ശിക്കുന്നത്. നോട്ട് അസാധുവാക്കല്‍ കമ്മിറ്റികളില്‍ താന്‍ പങ്കെടുത്തില്ലിന്നും രഘുരാം രാജന്‍ പുസ്തകത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News