കണ്ണന്താനം കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ചെയ്തത് ഒന്‍പത് പുതിയ മന്ത്രിമാര്‍; കടത്തിവെട്ടിയതില്‍ കുമ്മനത്തിനും സംസ്ഥാനബിജെപിക്കും അതൃപ്തി; സത്യപ്രതിഞ്ജ ചടങ്ങ് ബഹിഷ്‌കരിച്ച് ശിവസേന

ദില്ലി: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം ഇനി കേന്ദ്രമന്ത്രി. കണ്ണന്താനം അടക്കം ഒന്‍പത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദി തന്റെ മന്ത്രിസഭയുടെ മുഖം മിനുക്കി. കാലാവധി അവസാനിക്കാന്‍ ഒന്നര വര്‍ഷം മാത്രമുള്ളപ്പോഴാണ് പുനഃസംഘടന.

ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും സുരേഷ് ഗോപിയുടെയും സാധ്യതകളെ തള്ളിയാണ് കണ്ണന്താനം കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിയത്.

ശിവ്പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), അശ്വനി കുമാര്‍ ചൗബെ (ബീഹാര്‍), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ്കുമാര്‍ സിംഗ് (ബീഹാര്‍), ഹര്‍ദീപ് സിംഗ് പുരി (മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ്), അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരാണ് കേന്ദ്രമന്ത്രിമാരായി അധികാരമേറ്റത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.


നിലവില്‍ സഹമന്ത്രിമാരായിരുന്ന വാണിജ്യ, വ്യവസായ മന്ത്രി നിര്‍മലാ സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയല്‍, പാര്‍ലമെന്ററികാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് കാബിനറ്റ് റാങ്ക് ലഭിച്ചു.

ഇതിനിടെ അര്‍ഹിച്ച പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശിവസേന സത്യപ്രതിഞ്ജ ചടങ്ങുകള്‍ ബഹിഷ്‌ക്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel