ബിഡിഎസ് പ്രവേ‍ശനം: 107 എന്‍ ആര്‍ ഐ സീറ്റുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ബിഡിഎസ് പ്രവേശന നടപടികള്‍ പുരോഗമിക്കുന്നു . 107 എന്‍ ആര്‍ ഐ സീറ്റുകള്‍ സ്റ്റേറ്റ് മെറിറ്റ് സീറ്റുകളായി മാറി.സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനത്ത സ്വാശ്രയ ദന്തല്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.

പ്രതിവര്‍ഷം 6 ലക്ഷത്തിലേറെ ഫീസ് കൊടുത്ത് പഠിക്കേണ്ട 107 വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ കഴിയുമെന്നതാണ് ഈ തീരുമാനം കൊണ്ടുള്ള നേട്ടം. എം ബി ബി എസ്സിനന്റെ ന്റെ 117എന്‍ ആര്‍ ഐ സീറ്റുകള്‍ നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News