ഇനി ഈ റെക്കോര്‍ഡ് ബുഫണിന് സ്വന്തം

ഇനി ഈ റെക്കോര്‍ഡ് ബുഫണിന് സ്വന്തം. ഇന്നലെ സ്‌പെയിനിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ചതോടെ 170 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആദ്യ യൂറോപ്യന്‍ താരമായി ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ബുഫണ്‍ മാറി. മത്സരത്തില്‍ ഇറ്റലി ദയനീയമായി പരാജയം ഏറ്റവാങ്ങി എങ്കിലും ബുഫണ്‍ ഈ നാഴികക്കല്ല് കടന്നു.

കൂടുതല്‍ മത്സരം കളിച്ചവരുടെ എണ്ണത്തില്‍ അഞ്ചാമതാണ് ബുഫണ്‍ ഇപ്പോള്‍ ഉള്ളത്. സൗദി അറേബ്യയുടെ മുഹമ്മദ് അല്‍ ദിയ(172), മെക്‌സിക്കോയുടെ ക്ലാഡിയോ സുവാരസ്(177), ഈജിപ്തിന്റെ ഹസം ഹുസൈന്‍(178), ഈജിപ്തിന്റെ തന്നെ അഹമ്മദ് ഹസന്‍(184) എന്നിവരാണ് ബുഫണിനു മുന്നേ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News