നിര്‍മല സീതാരാമന് പ്രതിരോധം; കണ്ണന്താനത്തിന് ടൂറിസവും ഐടിയും

ദില്ലി: ക്യാമ്പിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിര്‍മ്മലാ സീതാരാമന്‍ രാജ്യത്തെ പുതിയ പ്രതിരോധ മന്ത്രി. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പ്രതിരോധം കൈകാര്യം ചെയ്യുന്ന ആദ്യ വനിതയാണ് നിര്‍മ്മലാ സീതാരാമന്‍. അവര്‍ കൈകാര്യം ചെയ്തിരുന്ന വാണിജ്യവകുപ്പ് ഇനി സുരേഷ് പ്രഭുവിന്. സുരേഷ് പ്രഭുവില്‍ നിന്നും റെയില്‍വേ വകുപ്പ് മാറ്റി പിയൂഷ്‌ഗോയലിന് നല്‍കി.

ജലമന്ത്രാലയത്തിന്‍ നിന്നും ഉമാഭാരതിയേയും മാറ്റിയിട്ടുണ്ട്. നിധിന്‍ ഗഡ്ക്കരിയാണ് പുതിയജലമന്ത്രി. ശുചീകരണവും, കുടിവെള്ള വിതരണവും മാത്രമാണ് ഉമാഭാരതിയ്ക്ക് ഉള്ളത്. കായിക മന്ത്രിസ്ഥാനത്ത് നിന്നും വിജയ്‌ഗോയല്‍ തെറിച്ചു. സഹമന്ത്രിയും ഒളിപ്യനുമായ രാജവര്‍ത്തല്‍ റാത്തോഡാണ് പുതിയ കായികമന്ത്രി. കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തിന് ടൂറിസത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചു.

അതേസമയം, വിഴിഞ്ഞം പദ്ധതിയെക്കാള്‍ കുളച്ചല്‍ പദ്ധതിയ്‌ക്കൊപ്പം നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള പൊന്‍രാധാകൃഷ്ണനെ തുറമുഖവകുപ്പില്‍ സഹമന്ത്രിയാക്കി. തുറമുഖ വികസനത്തെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക വളര്‍ത്തുന്നതാണ് ഈ മാറ്റം. മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ്ങിന് ഊര്‍ജ വകുപ്പിന്റെ സ്വതന്ത്ര ചുമതല. ഉപരാഷ്ട്രപതിയായ വെങ്കയനായിഡു കൈകാര്യ ചെയ്തിരുന്ന നഗരവികസനത്തിന്റെ പുതിയ മന്ത്രിയായി മുന്‍ നയതന്ത്ര വിദഗ്ദ്ദന്‍ ഹര്‍ദീപ് സിങ്ങ് പുരി സ്ഥാനമേറ്റു.

മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി രാജി നല്‍കിയ രാജിവ് പ്രതാപ് റൂഡിയുടെ നൈപുണ്യവികസനത്തിന്റെ അധിക ചുമതല പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രദാന് നല്‍കി. രാജി വച്ച ബന്ദാരു ദത്താത്രയേ കൈകാര്യ ചെയ്തിരുന്ന തൊഴില്‍ വകുപ്പിന്റെ പുതിയ മന്ത്രിയായി സന്തോഷ് കുമാര്‍ ഗാങ്വാറും ചുമതലയേറ്റു.

മന്ത്രിസഭാ വികസനത്തില്‍ ഉള്‍പ്പെടുത്താത്തില്‍ ജെഡിയുവിനും ശിവസേനയ്ക്കും അതൃപ്തി. ഇരുപാര്‍ട്ടികളും രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ണ്ണമായും ബഹിഷ്‌ക്കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News