എന്‍ആര്‍ഐ സീറ്റ് വിഷയത്തില്‍ കോടതിയെ സമീപിക്കില്ല: ഡി.എം വിംസ് കോളേജ്

കൊച്ചി: എംബിബിഎസ് പ്രവേശന നടപടികളുടെ ഭാഗമായി എന്‍ആര്‍ഐ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഡിഎം വിംസ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ്. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിക്കും എന്ന വാര്‍ത്ത വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് വിഷയത്തില്‍ ഡിഎം വിംസ് മെഡിക്കല്‍ കോളേജിന്റെ നിലപാട് വ്യക്തമാക്കിയത്.

പുതിയ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് ഒരു മാനേജ്‌മെന്റ് നിലപാട് പ്രഖ്യാപിച്ചത്. പ്രവേശന പരീക്ഷ കമ്മിഷണര്‍ ഓഗസ്റ്റ് 30നും, 31നുമായി നടത്തിയ സ്‌പോട് അഡ്മിഷനില്‍ ഡി.എം വിംസ് മെഡിക്കല്‍ കോളേജിലെ 23 എന്‍ആര്‍ഐ സീറ്റുകള്‍ ഉള്‍പ്പെടെ 150 എം.ബി.ബി.എസ് സീറ്റുകളിലും അഡ്മിഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.

വന്‍ സാമ്പത്തിക നഷ്ടം ഇത് വഴി ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ചും വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തും തുടര്‍ നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണന്ന്ണ് മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഉയര്‍ന്ന നീറ്റ് റാങ്ക് നേടിയ മിടുക്കരായ 50 വിദ്യാര്‍ത്ഥികള്‍ക്ക് 5 ലക്ഷം രൂപ വാര്‍ഷിക ഫീസില്‍ പഠിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അധികൃതര്‍ പിന്നീട് ഫീസ് പുതുക്കി നിശ്ചയിച്ചാലും 5 ലക്ഷം വാര്‍ഷിക ഫീസായി നല്‍കി ഇവര്‍ക്കു പഠനം തുടരാം എന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. ഡോ. ആസാദ് മൂപ്പന്റെ നേതൃത്തിലുള മൂപ്പന്‍സ് ഫൗണ്ടേഷനാണ് ഈ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ് തുക വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News