ധോനിക്ക് ലോകറെക്കോഡ്

കൊളംബോ: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ലോകറെക്കോഡ് ഇനി എംഎസ് ധോനിക്ക് സ്വന്തം. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ അഖില ധനഞ്ജയയെ പുറത്താക്കിയാണ് ധോനി 100 എന്ന ചരിത്രം കുറിച്ചത്. 301 ഏകദിനങ്ങളില്‍ നിന്നാണ് ധോനി 100 പേരെ പുറത്താക്കിയത്.

ലങ്കന്‍താരം കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റമ്പിംഗ് റെക്കോഡാണ് ധോനി ഇന്ന് തകര്‍ത്തത്. സംഗക്കാര 404 ഏകദിനങ്ങളില്‍ നിന്നാണ് 99 പേരെ പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News