തിയാഗോ സാന്റോസ് മുംബൈ സിറ്റിയില്‍

ബ്രസീലിന്റെ നട്ടെല്ലായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ തിയാഗോ സാന്റോസ് ഇനി മുംബൈ സിറ്റിയ്ക്ക് വേണ്ടി കളിക്കും. 22കാരനായ തിയാഗോ സാന്റോസ് ബ്രസീലിലിലെ ടോപ്പ് ക്ലബായ ഫ്‌ലമെങ്ങോയുടെ താരമാണ്. ഒരു വര്‍ഷത്തേക്ക് വായ്പ്പാടിസ്ഥാനത്തിലാണ് തിയാഗോ മുംബൈയിലേക്ക് എത്തിയിരിക്കുന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ ഏറ്റ പരുക്ക് കാരണം ഫോം കണ്ടെത്താനായിരുന്നില്ല സാന്റോസിന്. അല്ലെങ്കില്‍ ഒരു പക്ഷേ ഫ്‌ലമെങ്ങോ ടീമിന്റെ പ്രധാനതാരമായി മാറുമായിരുന്നു സാന്റോസ്. ലിഗമെന്റ് ഇഞ്ച്വറി കാരണം വിശ്രമത്തിലായിരുന്ന സാന്റോസ് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. 16ാം വയസ് മുതല്‍ ഫ്‌ലമെങ്ങോ അക്കാദമിയില്‍ ഉള്ള താരമാണ് സാന്റോസ്.

സാന്റോസ് എത്തി ചേര്‍ന്നതോടെ മുംബൈ സിറ്റിയുടെ വിദേശ താരങ്ങളുടെ പട്ടിക പൂര്‍ത്തിയായി. മുംബൈയ്ക്ക് വേണ്ടി കളിക്കാന്‍ പോകുന്ന എട്ടു താരങ്ങളില്‍ അഞ്ചും ബ്രസീലിയന്‍ താരങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News