ഗുര്‍മീതിന്റെ ആശ്രമത്തിലെ ഒരു പെണ്‍കുട്ടിയെ കാണാതായി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ദില്ലി: ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നു പരാതി. റഹീമിന്റെ വിധി വന്നതിനുശേഷമാണ് പെണ്‍കുട്ടിയെ കാണാതാകുന്നതെന്നാണ് കാട്ടി ബന്ധുക്കള്‍ രംഗത്തെത്തി.

2008 മുതല്‍ ആശ്രമത്തില്‍ കഴിയുകയായിരുന്ന ശ്രദ്ധയെന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. റാം റഹീമിനെതിരായ വിധി വന്നതിനുശേഷം ശ്രദ്ധ ആശ്രമം വിട്ടെന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കേന്ദ്രത്തിലെ നടത്തിപ്പുകാരി പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത 29ഓളം പെണ്‍കുട്ടികള്‍ സിര്‍സയിലെ കേന്ദ്രത്തിലുണ്ടായിരുന്നു. ഇവരില്‍ 18പേരെ പിന്നീട് പോലീസ് എത്തി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

മറ്റുള്ളവര്‍ ബന്ധുക്കളുടെ അടുത്തേക്ക് തിരിച്ചുപോയെന്നാണ് ആശ്രമത്തിന്റെ വിശദീകരണം. അടുത്തിടെ ദേര സച്ച സൗദയുടെ ഒരു മാഗസിനില്‍ പെണ്‍കുട്ടിയെക്കുറിച്ച് സൂചനയുണ്ടായിരുന്നു. യോഗ പരിശീലകയെന്നാണ് ഇതില്‍ പറഞ്ഞിരുന്നതെന്ന് ബന്ധു പര്‍മീന്ദര്‍ സിങ് പറഞ്ഞു. സിര്‍സയിലെ ആശ്രമത്തില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ബന്ധുക്കളുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News