ബേനസീര്‍ വധക്കേസില്‍ വിചാരണ നേരിടുമെന്ന് മുഷ്‌റഫ്; കേസില്‍ താന്‍ നിരപരാധി, കേസില്‍പ്പെടുത്തിയത് രാഷ്ട്രീയ പകപോക്കല്‍

ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ വിചാരണ നേരിടുമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ്. മുഷ്‌റഫിനെ തീവ്രവാദ വിരുദ്ധ കോടതി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ വിചാരണ നേരിടുമെന്ന് വ്യക്തമാക്കി മുഷ്‌റഫ് രംഗത്തെത്തിയത്.

ആരോഗ്യം മെച്ചപ്പെട്ടാലുടന്‍ വിചാരണ നേരിടാന്‍ പാകിസ്ഥാനില്‍ മടങ്ങിയെത്തുമെന്ന് മുഷ്‌റഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് തനിക്ക് എതിരല്ലെന്ന് മുഷ്‌റഫ് അവകാശപ്പെട്ടു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ കേസില്‍പ്പെടുത്തിയത്. ബേനസീര്‍ കൊല്ലപ്പെട്ട സംഭവവുമായി തനിക്ക് ബന്ധമില്ല. ബേനസീര്‍ കൊല്ലപ്പെട്ടതുകൊണ്ട് യാതൊരു നേട്ടവും തനിക്ക് ഉണ്ടായിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മുഷറഫ് ആരോപിച്ചു.

2007ല്‍ ബേനസീര്‍ കൊല്ലപ്പെടുമ്പോള്‍ മുഷ്‌റഫായിരുന്നു പ്രസിഡന്റ്. 2013ലാണ് മുഷറഫിനെ പ്രതിപട്ടികയില്‍ ചേര്‍ത്തത്. ഇതിന് പിന്നാലെ മുഷറഫ് ദുബായിലേക്ക് കടക്കുകയായിരുന്നു.

2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ വച്ചാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News