ഇത്തവണയും ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്‍മാര്‍ക്ക് ഓണസദ്യ

കൊല്ലം: ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്‍മാര്‍ക്ക് ഭക്തര്‍ ഓണ സദ്യ നല്‍കി. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യതന്നെ വാനരക്കൂട്ടത്തിനൊരുക്കി നല്‍കി.

ഇത്തവണയും പതിവ് തെറ്റിച്ചില്ല. ശാസ്താകോട്ടയിലെ വാനരന്‍മാര്‍ക്ക് വയറു നിറച്ച് തന്നെ ഭക്തര്‍ സദ്യ വിളമ്പി. ഓണ നാളുകളില്‍ വാനരന്‍മാര്‍ക്ക് ശാസ്താകോട്ടക്കാര്‍ സദ്യ വിളമ്പിത്തുടങ്ങിയിട്ട് 44 വര്‍ഷം കഴിഞ്ഞു. തൂശനിലയില്‍ ചോറും പരിപ്പും സാമ്പാറുമെല്ലാം വിളമ്പിയതോടെ ക്ഷേത്ര കുരങന്മാര്‍ അവരുടെ തനി ഗുണം കാണിച്ചു.

ക്ഷേത്ര കുരങ്ങന്മാരുടെ തലവന്‍ സായിപ്പിന്റെ വിയോഗത്തിനു ശേഷം നീലനും രാജുവും നേതൃനിരയിലേക്ക് ഉയര്‍ന്നെങ്കിലും സായിപ്പിന്റെ തലയെടുപ്പ് ഇരുവര്‍ക്കുമില്ല. അതേസമയം, ചന്തകുരങ്ങന്മാര്‍ ഒരിടകാലത്തിനു ശേഷം ശക്തമായ തിരിച്ചു വരവിന് ശ്രമിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് സായിപ്പ് ചന്തകുരങ്ങന്മാര്‍ക്ക് ഏര്‍പെടുത്തിയ ഭ്രഷ്ട് ഇപ്പോഴും തുടരുന്നതിനാല്‍ ഓണസദ്യക്ക് അവരെ ക്ഷേത്ര കുരങ്ങന്മാര്‍ അടുപിച്ചില്ല.

വയറു നിറയെ ചോറും കഴിച്ച് പാല്‍പായസവും കുടിച്ച ശേഷമായിരുന്നു വാനരന്‍മാര്‍ തിരികെ പോയത്. മുന്‍പ് ഉത്രാട ദിനത്തില്‍ മാത്രം നല്‍കിയിരുന്ന വാനരയുട്ട് ഇപ്പോള്‍ ഓണനാളുകളില്‍ മുഴുവനും നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News