
കൊച്ചി: സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് ആദ്യമായി നിര്‍ത്തിവച്ചു. ഞായറാഴ്ച്ച ഉച്ച 2.30നാണ് ഇടപ്പള്ളിക്കും പലാരിവട്ടത്തിനുമിടയിലാണ് തകരാര്‍ കണ്ടെത്തിയത്. ഇതോടെ ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വീസാണ് നിര്‍ത്തിവെച്ചത്.
തകരാര്‍ പരിഹരിച്ച ശേഷം വൈകുന്നേരം നാല് മണിയോടെയാണ് സര്‍വീസ് പുനരാരംഭിച്ചത്. ഇതിനിടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ തന്നെയായിരുന്നു. യാത്ര മുടങ്ങിയതോടെ ചിലര്‍ ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ട് ബഹളവും വച്ചു.
അതേസമയം, ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള സര്‍വീസിന് മുടക്കമില്ലാതെ നടന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here