യോഗിയുടെ യുപിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നു; ഓക്‌സിജന്‍ കിട്ടാതെ ഒരുമാസത്തിനിടെ മരിച്ചത് 49 നവജാതശിശുക്കള്‍

ലഖ്‌നൗ: യോഗിയുടെ ഉത്തര്‍പ്രദേശില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒരു മാസത്തിനിടെ 49 നവജാത ശിശുക്കളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയില്‍ ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

തൂക്കക്കുറവും, ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതുമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കഴിഞ്ഞമാസം ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 400നടുത്ത് കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here